മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവിൽ കാറിൽ തീ കൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.