ഹരിയാന: ഗുരുഗ്രാമിൽ സ്കൂളിന് സമീപം സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്കൂളിന് സമീപമാണ് സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

സ്കൂളിന് സമീപത്ത് കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് ഈച്ചയരിച്ച രീതിയിൽ സ്യൂട്ട്കേസ് കണ്ടത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പൊലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

