Kerala

പപ്പട നിർമാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ വർമങ്കോട് വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ.

പപ്പട നിർമ്മാണ തൊഴിലാളിയായ ഇവർ വീട്ടിനകത്ത് പ്രവർത്തിച്ചിരുന്ന പപ്പട നിർമാണ മെഷീന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിൽ തന്നെയാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.

വത്സല മെഷീനിൽ നിന്നുള്ള വൈദ്യുതി ഷോക്കേറ്റാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത് മെഷീനിനോട് ചേർന്ന ഭാഗത്താണ്. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top