Kerala

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്.

ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തിലെ പിതാവിന്റെയും അമ്മയുടെയും കുഞ്ഞിന്റെയും മൃദേഹങ്ങളാണ് കണ്ടെത്തിയത്. സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.

മൂവാറ്റുപുഴയാറില്‍ വെള്ളിയാഴ്ചയാണ് സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി വിജി മോളും കുഞ്ഞുമാണ് മരിച്ചത്. മിനിമോള്‍ക്ക് കാഴ്ച പരിമിധിയുണ്ടായിരുന്നു.

മുളംകുളം പാലത്തിന് സമീപമായിരുന്നു സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിറവം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top