കൊല്ലം: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ പൊളളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘു(56) ആണ് മരിച്ചത്. ഓച്ചിറ ചങ്ങന്‍കുളങ്ങര പളളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ പ്രസന്നയെയാണ് രഘു പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഏറെ നാളായി രഘുവും പ്രസന്നയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലി കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു.