തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

ഗുരുതരമായി പൊളളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് അറുപത് ശതമാനത്തോളം പൊളളലേറ്റിരുന്നു. ഇതോടെ മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തില്‍ നൂറ് ശതമാനവും പൊള്ളലേറ്റ നിലയില്‍ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശൻ.