കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്. ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടേയും തുടര്‍ന്നുള്ള തീപിടിത്തതിന്റേയും കാരണം വ്യക്തമല്ല. വിഷവാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.