കൊച്ചി : വിനോദയാത്രയ്ക്കിടെ പ്രീ സ്കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു.

കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന് മുഹമ്മദ് ആദം(5) ആണ് മരിച്ചത്. കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ ആണ് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം.
കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കിള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയതാണ് ആദം. നഗരത്തിലെ പ്രമുഖ പ്രീസ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദം. സംസാര ശേഷി കുറവുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശ്ശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു.