മുംബൈ: നാസിക്കില്‍ ഭിന്നശേഷിക്കാരിയായ 21കാരി ആത്മഹത്യ ചെയ്ത നിലയില്‍. കൈപ്പത്തിയില്‍ ഒരു കുറിപ്പുമുണ്ട്. ഞായറാഴ്ച വൈകുന്നേരം ദീക്ഷ ത്രിഭു എന്ന 21 കാരിയെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കിടെയാണ് അവരുടെ കൈപ്പത്തിയിലെ സന്ദേശം കണ്ടെത്തിയത്.

ക്ഷമിക്കണം….അച്ഛനേയും അമ്മയെയും ഞാന്‍ സ്‌നേഹിക്കുന്നു’ എന്നാണ് കൈപ്പത്തിയിലെ കുറിപ്പിലുള്ളത്. പെണ്‍കുട്ടി വളരെ ശാന്ത സ്വഭാവക്കാരിയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പഠിക്കുകയായിരുന്നുവെന്നും സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ലെന്നും ദീക്ഷയുടെ കുടുംബം പറയുന്നു. ഭാവിയിലേയ്ക്കുള്ള ഞങ്ങളുടെ പ്രതീക്ഷയായിരുന്നു അവള്‍ എന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.