പാലക്കാട്: ശ്രീകൃഷ്ണപുരം കോട്ടപ്പുറത്ത് ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ താഴെ വീണ് ദാരുണമായി മരിച്ചു.

കൂടംതൊടി വീട്ടിൽ സുരേഷ് കുമാർ (57) ആണ് മരിച്ചത്. രാവിലെ ഏകദേശം 9 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ കഞ്ഞിക്കൊപ്പം കറി ഒരുക്കുന്നതിനായി സ്വന്തം പറമ്പിലെ പ്ലാവിൽ നിന്ന് ചക്കയിടാനാണ് സുരേഷ് കുമാർ കയറിയത്.
മരത്തിൽ കയറി ചക്കയിടുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു.