Kerala

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണു; അതേവാഹനം കയറി ഇറങ്ങി ആറുവയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: പിതാവ് ഓടിച്ച വാഹനത്തില്‍ നിന്നും തെറിച്ചുവീണു അതേ വാഹനത്തിന്റെ ടയര്‍ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ ആണ് മരിച്ചത്.

പാലക്കാട് ചാലിശ്ശേരി ആലിക്കരയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഹനീഫയും മുഹമ്മദ് ഹൈസിനും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഡോര്‍ തുറന്ന് ഹൈസിന്‍ പുറത്തേക്ക് വീഴുകയായിരുന്നു.

മകനെ പിടിക്കാന്‍ ഹനീഫ ശ്രമം നടത്തിയെങ്കിലും കുട്ടി റോഡില്‍ വീഴുകയും ഓട്ടോയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top