പാലക്കാട്: പാലക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിലിനെ ആണ് (14) വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥി ആണ്.

മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വീട്ടിൽ സഹോദരങ്ങളുമായുള്ള വഴക്ക് കാരണം അമ്മ ചീത്ത പറഞ്ഞ മനോവിഷമത്തിൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു

