Kerala

കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല: തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി ആയ അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ ആണ് അശ്വിനെ ഒഴുക്കിൽപ്പെട്ട് കാണാതെ ആകുന്നത്.

കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു എന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top