ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു.

ചെന്നൈയിലെ അഡയാര്‍ നദിയില്‍ ചാടിയാണ് അദ്ദേഹം ജീവനൊടുക്കിയത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്.