ദസറ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. 650 കിലോഗ്രാം ഭാരമുള്ള വെള്ളി അമ്പാരി വഹിച്ചിരുന്ന സോമണ്ണ എന്ന ആനയാണ് നിയന്ത്രണം വിട്ട് ഓടിയത്.

ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് ആനയെ തളച്ചു. ആനയുടെ പുറത്തുനിന്ന് താഴെവീണ ചാവുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്ന അമ്പാരിക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

ദസറ ആഘോഷങ്ങൾക്കായി എത്തിയ ഭക്ത ജനങ്ങളിൽ പലർക്കും ആന വിരണ്ടോടിയപ്പോൾ പരിക്കേറ്റു.പോലീസിന്റെ സമയോചിതമായ സുരക്ഷാ ക്രമീകരണങ്ങളിൽ കൂടുതൽ അനിഷ്ട സഭാവമുണ്ടാകാതെ രക്ഷപെട്ടു.