Kerala

സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്; ചര്‍ച്ചകള്‍ തള്ളി നേതാക്കൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി നേതാക്കള്‍. പൊതുജനമധ്യത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അഭിപ്രായപ്പെട്ടു.

പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ല എന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് ബെന്നി ബെഹനാനും അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷും അഭിപ്രായപ്പെട്ടു.

ആരെയും പരസ്യമായി പിന്തുണയ്ക്കില്ലെന്നാണ് മുസ്‌ലിം ലീഗിന്റെയും നിലപാട്. ഭൂരിപക്ഷം ലഭിച്ചാല്‍ ആരെ മുഖ്യമന്ത്രിയാക്കണം എന്നതില്‍ അഭിപ്രായം ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിക്കാനാണ് ലീഗ് തീരുമാനം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരസ്യ പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ലീഗിന്റെ നിര്‍ണായക നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top