ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍ നല്‍കുന്നത് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ റൂള്‍ 50 പ്രകാരം വിഷയം ഉന്നയിക്കാനാണ് തീരുമാനം. കെ കെ രമ എംഎല്‍എ ആയിരിക്കും വിഷയം ഉന്നയിക്കുക.

പയ്യന്നൂരില്‍ പൊലീസിനെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഐഎം ബന്ധമുള്ള പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ നല്‍കിയ സംഭവമാകും പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കുക.
രാഷ്ട്രീയ കൊലപാതകക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവങ്ങളും പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടും.