India

അരുണാചൽ പ്രദേശിൽ ബൈക്ക് യാത്രക്കിടയിടെ പൊലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബൈക്ക് യാത്രക്കിടയിടെ പൊലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അരുണാചൽ പ്രദേശ് പൊലീസിൽ റേഡിയോ ഓപ്പറേറ്ററായി പ്രവർത്തിച്ചുവരികയായിരുന്ന ഹെഡ് കോൺസ്റ്റബിൾ ചിക്‌സെങ് മാൻപങാണ് കൊല്ലപ്പെട്ടത്. ദിബാഗ് താഴ്‌വരയിലെ അനിനി എന്ന പ്രദേശത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

സംസ്ഥാനത്ത് കടുവയുടെ ആക്രമണത്തിൽ മനുഷ്യജീവൻ അപകടത്തിലാവുന്നത് അപൂർവമാണ്. ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ പൊലീസും വനം വകുപ്പ് അധികൃതരും പ്രദേശത്ത് ഉടൻ തന്നെ എത്തിയെന്നും പരിശോധനകൾ നടത്തിയെന്നും ലോവർ ദിബാഗ് വാലി എസ്പി മനീഷ് ശൗര്യ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top