ജലന്ദര്‍: പഞ്ചാബില്‍ ആം ആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ലക്കി ഒബ്രോയ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് മൂന്ന് തവണ വെടിയേറ്റിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.

വെടിയേറ്റ ലക്കി ഒബ്രോയിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിലെത്തിയ അക്രമിസംഘം ലക്കി ഒബ്രോയിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജലന്ദറില്‍ മോഡല്‍ ടൗണ്‍ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചായിരുന്നു ആക്രമണമുണ്ടായത്.