തിരുവനന്തപുരം മെഡിക്കൽ കൊളേജിന് സമീപം ബാറിൽ വെച്ച് യുവാവിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ മെഡിക്കൽ കോളേജിന് സമീപത്തുള്ള റൂബി ബാറിന്റെ റൂഫ് ടോപ്പിലായിരുന്നു അക്രമം നടന്നത്.
അക്രമി സംഘത്തിന്റെ കുത്തേൽക്കുകയും അക്രമത്തിനിടെ മേശയിൽ തട്ടി വീണതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായ പൊട്ടലേൽക്കുകയും ചെയ്തു. യാതൊരുവിധ മുൻപരിചയവുമില്ലാത്ത വ്യക്തികൾ, യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ ആക്രമിച്ചതെന്ന് അമൽജിത്ത് പൊലീസിനോട് വെളിപ്പെടുത്തി.