India

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ നിരന്തര പീഡനം; ഒടുവിൽ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ഗുരുഗ്രാം: ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവ് അരുണ്‍ ശര്‍മ.

റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയും കൊല്ലപ്പെട്ട നഴ്‌സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്‌സിങ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ സൗഹൃദത്തിലാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

എന്നാല്‍ വിവാഹം കഴിഞ്ഞ ഉടനെ നിസാരകാര്യങ്ങള്‍ക്ക് അരുണ്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതായി കാജലിന്റെ സഹോദരന്‍ പറഞ്ഞു. പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top