ചിറയിൻകീഴ്(തിരുവനന്തപുരം): മീൻ വാങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. തുണ്ടത്തിൽ സ്വദേശി വിഷ്ണു(32)വാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെ ചിറയിൻകീഴ് പുളിമൂട്ടിൽ കടവിനു സമീപം ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവിൽ ആണ് യുവാവിന് കുത്തേറ്റത്.
മീൻ വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. ചൂണ്ടയിട്ടു പിടിച്ച മീൻ വാങ്ങാനെത്തിയതായിരുന്നു വിഷ്ണുവും സുഹൃത്തും. അവിടെയുണ്ടായിരുന്ന നിരവധി കേസിലെ പ്രതിയായ ജയനുമായി മീൻ വാങ്ങിയശേഷം വാക്കുതർക്കമുണ്ടായി. തുടർന്ന് ജയൻ വിഷ്ണുവിനെ കുത്തുകയായിരുന്നു.