Crime

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല, യുപിയിൽ മകളെ കൊന്ന് അച്ഛൻ; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി

ഉത്തർപ്രദേശിൽ പ്രണയിച്ചതിന്റെ പേരിൽ പതിനാറുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം മകളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാലാണ് മകളെ ഇയാൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ വന്ദന കാമുകനൊപ്പം മാറി താമസിച്ചിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയും കാമുകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

നവംബറിൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും ബന്ധം തുടർന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് വിജയ കുമാർ ചൗബേ താമസം മാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top