ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കഴുത്തറുത്ത് കൊന്ന് 16കാരി.

ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ദാരുണ സംഭവം. ബിലാസ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ബീഹാര്‍ സ്വദേശിയായ മൊഹമ്മദ് സദ്ദാമിനെ ആണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. സെപ്റ്റംബര്‍ 28നാണ് കേസിനാസപദമായ സംഭവം.

സദ്ദാമിനെ കാണാന്‍ ആണ് പെണ്‍കുട്ടി റായ്പൂരില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ റായ്പൂരിലെ രമന് മന്ദിര്‍ വാര്‍ഡിലെ സത്കാര് ഗലിയിലുള്ള ഏവണ്‍ ലോഡ്ജില്‍ താമസിച്ചു.