കൊച്ചിയില്‍ കൂട്ട ആത്മഹത്യ. കൊച്ചി വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ അശ്വതി നായര്‍, ശ്രീകുമാരി, മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്.

മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മാനസിക പ്രയാസങ്ങള്‍ മരണത്തിന് കാരണമായെന്ന ആത്മഹത്യ കുറുപ്പ് പോലീസിന് ലഭിച്ചു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.