Crime

അവിഹിതമാരോപിച്ച് യുവതിയെ അഭിഭാഷകനും ഭാര്യയും മകളും ചേർന്ന് കൊലപ്പെടുത്തി

അഭിഭാഷകനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സെക്രട്ടറിയെ അഭിഭാഷകനും ഭാര്യയും മകളും ചേർന്ന് കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലെ ചന്ദൻനഗറിലാണ് കൊലപാതകം നടന്നത്. സെക്രട്ടറിയായ യുവതി വൈകുന്നേരം വീട്ടിൽ എത്താത്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഭാര്യയുടെ ശവശരീരം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്.

അഭിഭാഷകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു വ്യാഴാഴ്ച അഭിഭാഷകന്റെ ഓഫീസിനുള്ളിൽ വച്ച്, ഭാര്യയും മകളും ചേർന്ന് സ്ത്രീയുടെ കാലുകൾ കയറുകൊണ്ട് കെട്ടിയശേഷം മൂന്നു പേരും ചേർന്ന് ബാറ്റും മറ്റ് ഭാരം കൂടിയ വസ്തുക്കളും ഉപയോഗിച്ച് സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top