Crime

ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപനം; ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ചു യുവാവ്

ആണ്‍കുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപിച്ച് പൂനെയിൽ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒ‍ഴിച്ച് ഭർത്താവ്. 30 കാരനായ യുവാവാണ് ഭാര്യയ്ക്കുനേരെ ക്രൂരമായ ആക്രമണം നടത്തിയത്. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒ‍ഴിച്ചത്. പിന്നാലെ സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റു.

പുനെയിലെ ഹവേലി താലൂക്കയിൽ ക‍ഴിഞ്ഞ ഏപ്രിൽ 20ന് ആണ് സംഭവം. ആസിഡ് ആക്രമണത്തിന് പിന്നാലെ യുവതിക്ക് ചികിത്സ നിഷേധിക്കുകയും മാതാപിക്കളുടെ അടുത്തേക്ക് പോകുന്നതും ഭർത്താവ് തടഞ്ഞിരുന്നു. എന്നാൽ മെയ് 9ന് ഭർത്താവിൻ്റെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്ക് പോകുകയും വീട്ടുകാരോട് തൻ്റെ ദുരനുഭവം പങ്കുവെക്കുകയുമായിരുന്നു.

പിന്നീട് മെയ് 14ൽ പൂനെ പൊലീസിൽ യുവതി പരാതി നൽകുകയും ചെയ്തു. മെഡിക്കൽ പരിശോധനയ്ക്ക് പിന്നാലെ യുവതിയുടെ ഭർത്താവിനെതിരെ മെയ് 15ന് കേസ് രജിസ്റ്റർ ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top