തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. മാടക്കത്തറയിലാണ് സംഭവം. വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തുകയായിരുന്നു. നാല് സെന്‍റ് ഉന്നതിയിൽ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പ്രദേശവാസിയായ ജിന്റോ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ഇന്നലെ നിഖിലും ജിന്റോയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, ജിന്റോ കത്തി ഉപയോഗിച്ച് നിഖിലിനെ കുത്തുകയുമായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ നിഖിൽ മരണപ്പെട്ടു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.
ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.