Kerala

പിഷാരടി തോൽക്കണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിൽ: സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി തോൽക്കണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് ഷാഫി പറമ്പിലെന്ന് സി പി ഐ എം പാലാക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.

പിഷാരടി തോറ്റാൽ അടുത്ത പ്രാവശ്യം ഷാഫിക്ക് മത്സരിക്കാമല്ലോയെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും പാലക്കാട് നുണപ്രചാരണം നടത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു. NMR ഒന്നാം സ്ഥാനത്ത് എത്തിയതിൻ്റെ ബേജാറാണ് യുഡിഎഫിന്.

ഷാഫിയുടെ കുതന്ത്രമാണിതെന്നും ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.തെരഞ്ഞെടുപ്പ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമാണ്. വിജയിക്കുന്ന സ്ഥാനാർഥി എൻഎംആർ റസാഖായിരിക്കുമെന്നും ബി ജെ പി തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണെന്നും അത് കോൺഗ്രസും ഷാഫിയും മറച്ച് പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top