Kerala
പ്രതിപക്ഷ നേതാവിനൊച്ചൊല്ലി സിപിഎമ്മിൽ തർക്കം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ചൊല്ലി സിപിഎമ്മിൽ തർക്കം. എൽഡിഎഫിന് പുതിയ മുഖങ്ങൾ ആവശ്യമാണെന്ന സിപിഐ എംപി പി സന്തോഷ് കുമാറിന്റെ പരാമർശങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്നും, ഈ വിഷയത്തിൽ സിപിഐക്ക് ഇടപെടാനാകില്ല എന്നുമാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.
ഇതുസംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.