ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയനെതിരെ സിപിഐഎം പിബിയില്‍ വിമര്‍ശനം.

പിണറായിയുടെയും സര്‍ക്കാരിന്റെയും ശൈലിയില്‍ ആദ്യമേ തിരുത്തല്‍ വേണമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കനത്ത തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും വിമര്‍ശനമുണ്ട്.

പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിയായി.

തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും പിബി അംഗങ്ങള്‍ തുറന്നടിച്ചു. പ്രതിപക്ഷം എന്ന രീതിയില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പോളിറ്റ് ബ്യൂറോയില്‍ നിര്‍ദേശമുണ്ട്.
ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി സിപിഐഎം തുടരണമോയെന്നുള്ള ചര്‍ച്ചയും യോഗത്തിലുണ്ടായി. എന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നേതാക്കള്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന് ആരോപിച്ചതില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.