Kerala

ധനരാജ് രക്തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടുമെന്ന് സിപിഐഎം

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഫെബ്രുവരി ആറിന് വാർത്ത സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കും. കണക്ക് പുറത്തു വിടണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. അണികൾക്കിടയിലെ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ആണ് നീക്കം.

ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. കുഞ്ഞികൃഷ്‌ണൻ ശത്രുക്കളുടെ കോടാലി കയ്യായി പാർട്ടിയെ വഞ്ചിച്ചു പുറത്തേക്ക് പോയെന്ന് സിപിഐഎം വിശദീകരിക്കുമ്പോഴും പയ്യന്നുരിലെ അണികളിൽ പലർക്കും അതൃപ്തി ഉണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top