Kerala

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന് അതിവേഗം സ്ഥാനാർത്ഥികളെ നിർണയിക്കാൻപോലും സാധിക്കുന്നില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന് അതിവേഗം സ്ഥാനാർത്ഥികളെ നിർണയിക്കാൻപോലും സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരനുണ്ടാക്കിയ കുഴപ്പമൊന്നും ഇതുവരെ തീർന്നിട്ടില്ലെന്നും കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞ് കരയുകയാണ് അദ്ദേഹമെന്നും ഗോവിന്ദൻ  പറഞ്ഞു.

കോൺഗ്രസിന്‍റെ നിരവധി സീറ്റുകളിലെ അവസ്ഥ അതാണ്. അവർക്കിടയിലെ പ്രശ്നം ഇതുവരെ തീർന്നിട്ടില്ല. അവർക്ക് വേഗം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സാധിക്കില്ല. ഇനി തീരുമാനിച്ചാൽതന്നെ മുന്നോട്ട് പോകാൻ കുറേയേറെ സമയമെടുക്കും.

മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാക്കൾക്ക് ത്വരയാണ്. അതിന്‍റെ ഭാഗമായി പടലപിണക്കങ്ങളുമുണ്ട്. എല്ലാം കൊണ്ടും ഇവർക്ക് ഈ ഭരണം നടത്താൻ ആകില്ലെന്ന് ജനം മനസിലാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top