Kerala

സംഘടനാതലത്തില്‍ വീഴ്ച, അടിമുടി മാറണം; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം.

കനത്ത തോല്‍വിയില്‍നിന്ന് പാഠം പഠിക്കണമെന്നും അടിമുടി മാറ്റമുണ്ടാകണമെന്നും സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു മനസ്സിലാകാത്ത വിശദീകരണവും വാദങ്ങളും ഉയര്‍ത്തി മുന്നോട്ടുപോയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും നേതാക്കള്‍ പറഞ്ഞു.

തിരുത്തല്‍ വേണമെന്നത് ഏതെങ്കിലും തലത്തിലോ വ്യക്തിയിലോ നിലപാടിലോ വേണ്ടതല്ല. സംഘടനാവീഴ്ചകള്‍ എല്ലാതലത്തിലുമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ തുറന്ന ചര്‍ച്ചകളും സമൂലവും സമഗ്രവുമായ മാറ്റങ്ങളും ആവശ്യമാണ്. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും സംസ്ഥാന സമിതി യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പു തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി, എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയാണ് സംസ്ഥാന സമിതി നടക്കുന്നത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top