Kerala

ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായി കാണുന്നു’; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ ദൈവമായി കാണുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗം ആളുകള്‍ക്കും മുഖ്യമന്ത്രി സഹായം നല്‍കിയിട്ടുണ്ടെന്നും എം മെഹബൂബ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ വികസന മുന്നേറ്റ ജാഥയില്‍ ആര്‍ജെഡി പങ്കെടുക്കുമെന്ന് എം മെഹബൂബ് പറഞ്ഞു. കോര്‍പ്പറേഷനിലെ തോല്‍വിയില്‍ ആര്‍ജെഡി ഉയര്‍ത്തിയ പരാതി പരിഹരിക്കപ്പെട്ടു.ചിലര്‍ ഉണ്ടാക്കുന്ന ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. അത് കാര്യമാക്കേണ്ടതില്ലെന്നും മെഹബൂബ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top