തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം സംഘടനാ വീഴ്ചകളാണെന്ന് സിപിഐഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. പാര്‍ട്ടി ന്യൂനപക്ഷ വിരുദ്ധരാണെന്ന എതിരാളികളുടെ പ്രചാരണം ചെറുക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടിക്കെതിരായ സന്ദേശങ്ങള്‍ മുസ്ലിം ലീഗ് വോട്ടര്‍മാര്‍ക്കിടയില്‍ ഫലപ്രദമായി എത്തിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്.

റിപ്പോര്‍ട്ടില്‍ സംഘടനാ വീഴ്ചകള്‍ എടുത്തുപറയുന്നുണ്ടെങ്കിലും നേതാക്കളെ ആരെയും പേരെടുത്ത് വിമര്‍ശനമില്ല. തീവ്രവാദ നിലപാടുകാരെ ശക്തമായി എതിര്‍ക്കുമ്പോഴും മതനിരപേക്ഷരെ പാര്‍ട്ടി ചേര്ത്തുനിര്ത്തണമെന്നാണ് നിര്‍ദേശം.
സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വിപുലീകരിക്കും.കൂടുതൽ വിഭാഗങ്ങളെ പാർട്ടിയിൽ അടുപ്പിക്കാനുള്ള ശ്രമങ്ങളും തുടരും
