Kerala

ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിന്‌ ഇന്ന് തുടക്കമാകും

ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിന്‌ ഇന്ന് തുടക്കമാകും. സിപിഎം ഇടുക്കി വിശാല ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായാണ് നടക്കുന്നത്.

രാവിലെ പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗം ഉദ്‌ഘാടനം ചെയ്യും.ജില്ലയിലെ സമ്പൂർണ്ണ പരാജയം പ്രധാന ചർച്ചയാകും. ഉടുമ്പൻചോലയിൽ എം. മണിയെ മാറ്റിനിർത്തി ജില്ലാ നേതൃത്വത്തിന്‍റെ താല്പര്യം മറികടന്ന്

കെ കെ ജയചന്ദ്രൻ മത്സരിച്ചത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്ന വിമർശനമുയർന്നിരുന്നു. ദേവികുളത്ത് ഉൾപ്പെടെ സിപിഐയുമായി ഉണ്ടായ തർക്കവും ചർച്ചയാകും.

പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറിയെ മാറ്റിയത് പോലെയുള്ള കടുത്ത നടപടികൾ ഈ ജില്ലകളിൽ ഉണ്ടാവാൻ സാധ്യതയില്ലെങ്കിലും പുതു മുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ വന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top