Kerala

കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്.

സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കോടതി നടപടികളുടെ രേഖകൾ ഒഴികെ മറ്റ് വിവരങ്ങൾ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി. വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയ കോഴിക്കോട് സ്വദേശിക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നത് ഉദ്യോ​ഗസ്ഥ‍‍ർ നിഷേധിച്ചതാണ് സംഭവത്തിന്റെ പശ്ചാത്തലം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top