Kerala

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചെന്നാരോപിച്ചായിരുന്നു ഹർജി.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നായിരുന്നു ടി.ബി. മിനിയുടെ വാദം.

ഇതിന്റെ അടിസ്ഥാനത്തിൽ ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നായിരുന്നു ആവശ്യം. 2026 ജനുവരി 12-ന് നടത്തിയ പരാമർശം തന്റെ ഔദ്യോഗിക ജീവിതത്തിന് കളങ്കമുണ്ടാക്കിയെന്നും തുടർന്ന് തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിന് ടി.ബി. മിനി പരാതി നൽകിയിരുന്നു. എന്നാൽ എ.ജി. ഈ അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ജഡ്ജിക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ടി.ബി. മിനി ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി ഇത് തള്ളുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top