Kerala

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി നേതാക്കള്‍. രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ തുടുങ്ങിയ നേതാക്കളെ പ്രകീര്‍ത്തിച്ച് പുതിയ വീഡിയോകള്‍ പുറത്തിറക്കി. വിഡി സതീശന്റെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പുസ്തകങ്ങള്‍ അണിയറയിലൊരുങ്ങുന്നു.

രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ചാണ് വിഡിയോ. 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ പാര്‍ട്ടിയുടെ രക്ഷകനായത് ചെന്നിത്തലയാണെന്ന് വിഡിയോയില്‍ ഓര്‍മിപ്പിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പ്രകീര്‍ത്തിച്ച് ഗാനവും പുറത്തിറക്കിയിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയ പുസ്തകവും കെസി വേണുഗോപാല്‍ പുറത്തെത്തിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top