Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; പ്രചരണ സമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്. പ്രചരണസമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചരണ സമിതി അധ്യക്ഷൻ. ശശി തരൂർ ഉപാധ്യക്ഷനും ഷാഫി പറമ്പിൽ കൺവീനറുമാകും.

ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ശശി തരൂർ എംപിക്ക് പ്രധാന ചുമതല പാർട്ടി നൽകിയിരിക്കുന്നത്. നിയസഭാ തെരഞ്ഞടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട സമിതികളിൽ ഒന്നാണ് പ്രചരണ സമിതി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയായിരുന്നു സമിതിയുടെ അധ്യക്ഷൻ. ഹൈബി ഈഡൻ, റോജി എം ജോൺ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനായി ബെന്നി ബെഹനാനെയും തെരഞ്ഞെടുത്തു. കൊടിക്കുന്നിൽ സുരേഷ് ആണ് ഉപാധ്യക്ഷൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് അംഗങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top