India

അസമിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഗുവാഹത്തി: അസമിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കമലാഖ്യ ദേ പുർകായസ്ഥ, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയാണ് മൂവരെയും സ്വീകരിച്ചത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മൂവരെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്. കോൺഗ്രസിനുള്ളിലിരുന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശശികാന്ത ദാസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. കമലാഖ്യ ദേ പുർകായസ്ഥയെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് പുറത്താക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top