Kerala

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം.

എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പറവൂർ വി ഡി സതീശൻ,

പാലക്കാട് രമേശ് പിഷാരടി, വട്ടിയൂർക്കാവ് കെ മുരളീധരൻ, ചിറയിൻകീഴ് രമ്യാ ഹരിദാസ്, കോവളം എം വിൻസെന്റ്, ചാത്തന്നൂർ സൂരജ് രവി.

കൊല്ലം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ, സുൽത്താൻബത്തേരി ഐസി ബാലകൃഷ്ണൻ, മാനന്തവാടി ഉഷ വിജയൻ, മണലൂർ -TN പ്രതാപൻ, കൊട്ടാരക്കര അഡ്വക്കേറ്റ് പി ആയിഷ പോറ്റി, മാവേലിക്കര അഡ്വക്കേറ്റ് മുത്തര രാജ്, മലമ്പുഴ എ സുരേഷ്, പത്തനാപുരം ജ്യോതികുമാർ ചാമക്കാല, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പളി ചാണ്ടി ഉമ്മൻ, കരുനാഗപ്പള്ളി സി ആർ മഹേഷ്, ചേർത്തല കെ ആർ രാജേന്ദ്രപ്രസാദ്, അരൂർ ഷാനിമോൾ ഉസ്മാൻ എന്നിവരാകും മത്സരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top