മുഖ്യമന്ത്രി ആരാകണമെന്ന മുസ്ലീം ലീഗ് തീരുമാനം യോഗത്തിൽ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ ഘടക കക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി.

തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നു ഹൈക്കാമാൻഡ് വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാകും. അവിടെയും കോൺഗ്രസിനു വഴങ്ങേണ്ടി വരുമെന്നും നിലപാടെടുത്തു.
വിഷയത്തിൽ ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ഹൈക്കമാൻഡ് തീരുമാനം.