Kerala

ഞാനൊരു ‘എക്‌സ്ട്രീം സ്റ്റെപ്’ എടുക്കുകയാണ്; റോയ്‌യുടെ ഡയറിയിൽ നിർണായക വിവരങ്ങളെന്ന് സൂചന

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന. സി ജെ റോയ്‌യുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഉള്ളതെന്നാണ് വിവരം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളിൽനിന്ന് തിരിച്ചടി നേരിട്ടുവെന്നും കുറേകാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കമ്പനിയെ എങ്ങനെ ആര് നയിക്കണമെന്നും കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. പണം നൽകാനുള്ളവരുടെ വിവരവും കുറിപ്പിലുണ്ട്.

താനൊരു ‘എക്‌സ്ട്രീം സ്റ്റെപ്’ എടുക്കുകയാണെന്നും ക്ഷമിക്കണമെന്നും പറയുന്ന വൈകാരികമായ കുറിപ്പിൽ, വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും വിവരങ്ങളുമുണ്ടെന്നാണ് വിവരം. അന്വേഷണ സംഘം കുറിപ്പുകൾ പരിശോധിച്ച് വരികയാണ്. കുറിപ്പിലെ സാമ്പത്തിക, ബിസിനസ് സംബന്ധിയായ പരാമർശങ്ങൾ തുടർ അന്വേഷണങ്ങൾക്ക് സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top