പാലക്കാട്: ചിറ്റൂരില്‍ അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഐഎസ്‌ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഐഎസ്‌ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മുരുകദാസ്. ചിറ്റൂര്‍ മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നിലവില്‍ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയും എരുത്തേംപതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിളളി, പെരുമാട്ടി, വടക്കരപ്പതി, പെരുവെമ്പ, പൊൽപ്പുള്ളി, പട്ടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ചിറ്റൂര്‍ നിയമസഭാ മണ്ഡലം. 1957-ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ 2021-ലെ വോട്ടര്‍ പട്ടിക പ്രകാരം 189203 വോട്ടര്‍മാരാണ് ഉളളത്.