Kerala

മന്ത്രിസ്ഥാനത്തേക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികള്‍: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. എല്ലാം മാധ്യമ സൃഷ്ടികള്‍ ആയിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

‘ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എനിക്ക് അത് സ്വീകാര്യമാണ്’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top