പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു.

പാലക്കാട് ചെറുപ്പുളശ്ശേരി മഠത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
ലോറി ഡ്രൈവറായ ഷജീര്‍ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊല്ലുകയുമായിരുന്നു. കൊന്നിട്ടും പൂച്ചയെ വെറുതെ വിടാത്ത ഷജീര്‍ അതിന്റെ തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി അതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
