കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് പതിനാറു വയസ്സുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയെ സാരമായ പരിക്കുകളോടെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)