Kerala

തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: ത്രിരുവനന്തപുരം സെന്‍ട്രൽ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പിടിവലി. ഘടകകക്ഷിയായ സിഎംപിക്ക് സെന്‍ട്രൽ സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരുകൂട്ടം ആളുകൾ രംഗത്ത്. സിഎംപിയുടെ സിപി ജോണിനെ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെയാണ് കോൺഗ്രസിൽ പടയൊരുക്കം നടക്കുന്നത്.

സിപി ജോണിനെ മത്സരിപ്പിക്കുകയാണെങ്കിൽ തങ്ങൾ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ത്തോളം ഡിസിസി ഭാരവാഹികള്‍ രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഭാരവാഹികൾ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകരുതെന്നാണ് ആവശ്യം. സിപി ജോണിനെ മത്സരിപ്പിച്ചാൽ കൂട്ട രാജി ഉണ്ടാകുമെന്നും അവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ഘടകകക്ഷിക്ക് നൽകിയാൽ നേമം ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഘടകകക്ഷി മത്സരിച്ചാൽ അതിന്‍റെ നേട്ടം ബിജെപിക്കായിരിക്കുമെന്നും നേതൃത്വത്തിന് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സീറ്റ് സിഎംപിക്ക് നൽകരുതെന്നാണ് 12 മണ്ഡലം പ്രസിഡന്‍റുമാരുടെയും ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top